Saturday 15 October 2016

ARAVIND CHANDRASEKHAR Acknowledging the prayers


🌻 *നന്മയുടെ സൗരഭ്യം.* 🌻

രണ്ടു ദിവസങ്ങൾക്ക് മുമ്പ് നമ്മുടെ അഡ്മിൻ ശ്രീ. അരവിന്ദുമായി സംസാരിച്ചു. കുറേ ദിവസങ്ങളായി വിളിക്കണമെന്ന തീരുമാനമെടുത്ത് ഇന്നാവാം, നാളെയാവാം എന്നു കരുതി നീട്ടിക്കൊണ്ടു പോകുന്നു. പിന്നെ, ഈയിടെയായി നമ്മളിൽ പലരും അദ്ദേഹത്തെ ചെന്നുകാണുന്നതായി ഗ്രൂപ്പിലെ പോസ്റ്റുകളിൽ കണ്ടിരുന്നു. ദൂരെയിരുന്ന് ചുരുങ്ങിയത്, ഒരു ഫോൺ വിളിയെങ്കിലും നടത്തേണ്ടതിലെ അടിസ്ഥാനധാർമ്മികത എന്നെ അലട്ടിക്കൊണ്ടിരുന്നു.

മരണകവാടത്തിൽ ഒന്നും അറിയാതെ പെട്ടന്ന് കയറിച്ചെന്നയാൾ. ആ കവാടങ്ങൾ തുറക്കുവാനുള്ള മിന്നായം പോലുള്ള ഒരവസരം, ജനനമരണങ്ങളുടെ നീണ്ട ചാക്രികവ്യവസ്ഥകളിലെ കാല്പനികതകളാൽ ഒരു പക്ഷേ, അരവിന്ദ് ചന്ദ്രശേഖർ എന്നയാളുടെ മുമ്പിൽ നിഷേധിക്കപ്പെടുകയാവാം ഉണ്ടായത്.

ഇദ്ദേഹം നമ്മുടെയൊക്കെ ആരാണ്? ഈ ചോദ്യം ഒരു കുഴക്കുന്ന സമസ്യപോലെ ഗ്രൂപ്പിൽ ചേർക്കപ്പെട്ട നാൾ മുതൽ എന്നെ പിന്തുടരുന്നുണ്ടായിരുന്നു.

ഗ്രൂപ്പിന്റെ അന്ത:സാരം നിലനിറുത്തുവാൻ, സമാവായങ്ങളുടെ കാതൽ തേടി, വളരെ തീവ്രതയേറിയ ലക്ഷ്യബോധത്തോടെ പ്രകാശം ചൊരിഞ്ഞ് എല്ലാവരേയും ഒരുമിച്ച് കൊണ്ടു നടത്താനുള്ള ഭഗീരഥപ്രയത്നത്തിൽ, പൊതുവായ അഡ്മിൻ  പതിവുവിട്ട് ഇദ്ദേഹം നന്മ ചേർത്ത കർമ്മം ആയുധമാക്കിയെടുത്തത്, ഒരു പുതിയ രീതിയായ അഡ്മിൻ പ്രൊസീജിയർ ആയി എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു. അതിനാലാവാം, കഴിഞ്ഞ ആഗസ്റ്റ് മാസത്തിലൊരു ദിവസത്തിലെ കാറപകടത്തിന്റെ കൃത്യതയില്ലാത്ത ആദ്യപോസ്റ്റ് ഗൗനിക്കാഞ്ഞതും, പിന്നീട് ഊഹാപോഹങ്ങൾക്ക് അന്തിമചിഹ്നമെന്നപോലെ 'ഒരു ഗുരുവായൂർക്കാരൻ അരവിന്ദനാ'ണെന്ന രണ്ടാമത്തെ പോസ്റ്റ് വായിച്ച ശേഷം, ആവലാതികളുടെ ദിനങ്ങളിലൂടെ എനിക്ക് കടന്നുപോകേണ്ടി വന്നതും

നൻമയുടെ സൗരഭ്യം എന്ന് ദാർശനികമായി ഒരു തത്വം; അതിന്റെ പ്രതീകങ്ങളായി സൂര്യകാന്തിപ്പൂ 🌻ചിഹ്നങ്ങളും, കൂടെ  കുറേ കൂപ്പുകൈകളും 🙏, കൈയടിയടയാളങ്ങളും 👏 മുന്നിൽ പിടിച്ച്, അതിന്റെ  ശാസ്ത്രവിധിന്യായത്തിലൂടെ എല്ലാം നോക്കിക്കണ്ട്, എന്തും നന്മയിലൂടെ വിലയിരുത്തി അടിവരക്കുറിപ്പുകൾ പോസ്റ്റ് ചെയ്യുന്ന അരവിന്ദ്ജിയുടെ ആയുസ്സിന്, ഇഹലോകത്ത് ദൈർഘ്യം കൂടുതൽ ഇരുന്നോട്ടെയെന്ന് അപൂർവ്വമായി അങ്ങ് 'മുകളിൽ ഇരിക്കുന്നവർ' കരുതിയിയനുഗ്രഹിച്ചിട്ടുണ്ടാവണം.

അബോധാവസ്ഥയിൽ കിടന്ന നാളുകളെപ്പറ്റി അരവിന്ദ്  അറിയുന്നത്, തന്നെ പരിചരിച്ച ഡോക്ടർമാരുടെയും നഴ്സിംഗ് സ്റ്റാഫിലെ ചിലരുടേയും വർത്തമാനങ്ങളിൽ നിന്നുമാണ്.  വളരെ അത്യാസന്നമായ നിലയിലായിരുന്നു ആശുപത്രി പ്രവേശനം. അവരുടെ റെക്കോഡിലും പേരില്ലാത്തവനായി - അൺനോൺ എന്ന് ആദ്യവും, കാറിന്റെ ഡ്രൈവർ എന്ന് പിന്നെയും - എല്ലാവർക്കും സത്യത്തിൽ ഇദ്ദേഹമാരാണെന്ന് അറിയാൻ വൈകി; കാറ് വെട്ടിപ്പൊളിച്ച് രക്തം പുരണ്ട്  ഒരു മിടിപ്പുണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്ന അവസ്ഥയിൽ. ഒരു കാല് അരക്കെട്ടിലെ കുഴതെറ്റിപ്പിരിഞ്ഞ് മുന്നോട്ട് മടങ്ങി കാൽപ്പാദം നെഞ്ചിൽ ചേർത്ത നിലയിലായിരുന്നു. വലതുകണ്ണിന്റെ വശത്ത് മുറിവ്. സ്റ്റ്രെച്ചറിലെ ആ രൂപം WA ൽ പ്രചരിപ്പിച്ച് പ്രാർത്ഥനക്കായി ആഹ്വാനം തുടങ്ങി; കുറേ ചെറുപ്പക്കാർ. കേട്ടറിഞ്ഞു വന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തീരെ പ്രത്യാശക്ക് വക നൽകാത്ത കാര്യങ്ങളായിരുന്നു ആദ്യം കിട്ടിയത്. പിന്നിടത് അവർക്ക് പല കാടുകയറുന്ന ഊഹാപോഹങ്ങളിലേക്കും, അവശ്യം വേണ്ടിവരുന്നതായ ശേഷിച്ച മറ്റു ആസൂത്രണങ്ങളിലേക്കും നീണ്ടു പോയിയെന്നായിരുന്നു മറ്റൊരു വസ്തുത.

അതെ; നമ്മളോരോരുത്തരും അപ്പോൾ പ്രാർത്ഥിക്കുകയായിരുന്നുവല്ലോ? അവിടെ മതഭേദങ്ങളില്ലാത്ത ഒരു ഏകദൈവത്തിന്റെ വിശാലമായ പൊരുളിൽ നാമെല്ലാം വിർച്ച്വൽ  പ്രതലത്തിലേറുകയായിരുന്നു. അവനവന്റെ വിശ്വാസങ്ങൾക്ക് പൊതുവായ ഏകീകൃത നിർവ്വചനം. വിവിധമനസ്സുകൾ ചേർന്നൊരുമിച്ച് നന്മയുടെ സൗരഭ്യം പ്രസരിപ്പിച്ചു കൊണ്ട് ഒരേയൊരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട്.

അരവിന്ദ് ഇപ്പോൾ ഗുരുവായൂരിലെ വീട്ടിൽ വിശ്രമത്തിലാണ്. കാൽക്കുഴയിലെ സർജറിമൂലമുള്ള ഫോളോഅപ്പ് ചികിത്സകളിലും ഫിസിയോതെറാപ്പിയിലും ദിനങ്ങൾ കഴിഞ്ഞു പോകുന്നു. കൂട്ടത്തിൽ, ഒരു ഗ്രൂപ്പിലുള്ളവരുടെ മുഴുവൻ സ്നേഹവും, സാന്ത്വനവും,.... പ്രാർത്ഥനയുമൊക്കെ നന്മയെന്ന മധുരത്തിൽ പൊതിഞ്ഞ അനുഭവഗുളികകളായി അദ്ദേഹം നുണയുന്നു; ഒരു പ്രത്യേക ഔഷധക്കൂട്ടുപോലെ. തന്നെ കാണാൻ വരുന്നവരിൽ (ഇവരിൽ ബഹുമുഖങ്ങളായ ജാതിമത കക്ഷിരാഷ്ട്രീയ സിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്നവരുണ്ട് ) ഫോണിലൂടെ ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവരുടെ മുമ്പിൽ വാചാലനാവുന്നു. സോഷ്യൽ മീഡിയയുടെ നൻമയുടെ വേറിട്ട പ്രസരണത്തിന്റെ ശക്തി അനുഭവിച്ചറിഞ്ഞതിനാൽ അതിന്റെ അനിതരവും അനന്തവുമായ സുസാദ്ധ്യതകൾ തിരിച്ചറിഞ്ഞ് ബോധോദയത്തിന്റെ ഭാഷ പറയുന്നു. നഷ്ടപ്പെട്ടെന്നു കരുതിയിരുന്നത് തിരിച്ചു കിട്ടുമ്പോഴാണ് അതിന്റെ വിലയും, പ്രാധാന്യവും, പ്രതിപത്തിയും അറിയുകയെന്നും, ജീവിതത്തിനെ ഇപ്പോൾ അപകടശേഷം, താൻ ഉറച്ചു വിശ്വസിക്കുന്ന നന്മ നേടിത്തന്ന പ്രിയപ്പെട്ട സമ്മാനമായും കരുതുന്നു. ആ ഒരു കാഹളധ്വനി, വർത്തമാനത്തിൽ വാനോളം ഉയരുന്നു. ഗ്രൂപ്പിലെ ഓരോരുത്തർക്കും, വിശിഷ്യാ തനിക്ക് വേണ്ടി നേരിട്ടും അല്ലാതെയും മനസ്സാലെ നന്മ ചൊരിഞ്ഞവർക്കും അദ്ദേഹത്തിന്റെ നന്ദി അറിയിക്കുന്നു.

കഴിഞ്ഞ കാര്യങ്ങൾ ഒരു മഹാത്ഭുതം നടന്ന പോലെയെന്ന് അരവിന്ദ് എന്നോട് പറഞ്ഞു. വിശ്വാസ്യതയെന്ന സങ്കൽപവും തിരിച്ചറിവെന്ന സത്യവും തമ്മിൽ കലർന്ന്, ആശയക്കുഴപ്പങ്ങളുടെ നൂലാമാലകളിൽ കുരുങ്ങി ജീവിതത്തിലേക്ക് തിരിച്ചു തുറക്കപ്പെട്ട വാതിലിലൂടെ ഒരു പ്രഹേളിക പോലെ പിന്നോട്ട് സഞ്ചരിക്കുമ്പോഴും, പുനർജ്ജനിപാതയിലെ കുരുക്കുന്ന ചോദ്യങ്ങൾക്ക് ഒരേയൊരൊറ്റ ഉത്തരവും അദ്ദേഹം കണ്ടെത്തുന്നു - *"നന്മ".*

ശ്രീ അരവിന്ദിന് ത്വരിതമായ സുഖപ്രാപ്തിയും, ഗ്രൂപ്പിലെ എല്ലാവർക്കും സ്നേഹവും നന്മയുടെ ആശംസകളും നേർന്നുകൊണ്ട്

ഉണ്ണി ചങ്കത്ത്.




ARAVIND CHANDRASEKHAR after the road accident happened on August 17th 2016
He's taking rest at Guruvaayoor camp office


Let's offer prayers for him too


Let's love and serve all
Acknowledging hereby the prayers and support made by all for our beloved Managing Editor
ARAVIND CHANDRASEKHAR 

Tuesday 14 June 2016

Sunday 3 January 2016

2016



Prayerful wishes....

Aravind
Editor
Sreevidyadhirajapublications

Friday 12 June 2015

Bhaagavatha Thripakshayajna@ guruvaayoor 2015 June-July

BHAAGAVATHA THRIPAKSHA YAJNA

@

Thiru Venkataachalapathi temple, Guruvaayoor

TODAY

11th day




Subject:
Prachethopaakhyaanam
Rishabhopadesha
And
Bharatha Charitha


SKANDDHA 4TH AND 5TH
Chapters:
30 and 31 Chathurtthah
1, 2, 3, 4, 5, 6, 7, 8 and 9 Panchhamah







Sunday 19 April 2015

Book Bhajagovindham Malayalam commentary by K R C Pillai Mathrubhoomi Books

www.mathrubhumibooks.com

Advaitha part of
Indian Philosophical Thoughts propagated by Adi Shankara.    He has written the book Bhajagovindham in Sanskrit language.

KRCPILLAI